ഉമ തോമസുമായുള്ള വ്യക്തിബന്ധത്തെ രാഷ്ട്രീയവുമായി കൂട്ടിക്കെട്ടണ്ട; പിന്തുണ ആർക്കെന്ന് വഴിയേ പറയാം-കെവി തോമസ്

കൊച്ചി: താനിപ്പോഴും കോൺഗ്രസുകാരനാണെന്ന് കെ.വി.തോമസ്(kv thomas). പക്ഷേ വികസനത്തെ കുറിച്ചുളള കഴ്ചപ്പാട് തുറന്നു പറയേണ്ട സമയമാണിത്. യുഡിഎഫ് സ്ഥാനാർഥിയും അന്തരിച്ച പി ടി തോമസിന്റെ ഭാര്യയുമായ ഉമ തോമസുമായി(uma thomas) തനിക്ക് വ്യക്തി ബന്ധം ഉണ്ട്. എന്നാൽ വ്യക്തിബന്ധവും രാഷ്ട്രീയവും രണ്ടും രണ്ടാണ്. ഉമ തോമസിന്റെ വീട്ടിൽ ചെല്ലാം എന്നു പറഞ്ഞിട്ടുണ്ട്. വ്യക്തി ബന്ധത്തിന്റെ പേരിൽ പക്ഷേ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങില്ല.സ്ഥാാനാർഥി ചിത്രം തെളിഞ്ഞ ശേഷം ആർക്കാണ് പിന്തുണയെന്ന് വ്യക്തമാക്കാമെന്നും കെ.വി.തോമസ് പറഞ്ഞു.
താൻ എൽ.ഡി.എഫിന് ഒപ്പം എന്നത് മാധ്യമ സൃഷ്ടിയാണെന്നും താൻ ഇപ്പോഴും കോൺഗ്രസുകാരൻ ആരെന്നും കെ വി തോമസ് പറഞ്ഞു