മോഹൻലാലിന് പൃഥ്വിരാജിന്റെ പിറന്നാൾ സമ്മാനം ഈ വീഡിയോ, ഏറ്റെടുത്ത് ആരാധകർ

മോഹൻലാലിന് പൃഥ്വിരാജിന്റെ പിറന്നാൾ സമ്മാനം ഈ വീഡിയോ, ഏറ്റെടുത്ത് ആരാധകർ

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാലിന് പിറന്നാൾ ആശംസയുമായി നിരവധി പേരാണ് സോഷ്യൽ മീഡിയയിൽ എത്തിയിരിക്കുന്നത്. ഇന്നലെ മുതൽ തന്നെ ആശംസാ പോസ്റ്റുകൾ വന്നു തുടങ്ങി. ഇപ്പോഴിതാ മോഹൻലാലിന് പിറന്നാൾ സമ്മാനമായി ഒരു വീഡിയോയാണ് പൃഥ്വിരാജ് പുറത്തിറക്കിയിരിക്കുന്നത്. പൃഥ്വിരാജ് സംവിധാനം ചെയ്ത് മോഹൻലാലും പൃഥ്വിരാജും അച്ഛനും മകനുമായി അഭിനയിച്ച ബ്രോഡാഡി എന്ന ചിത്രത്തിലെ ഡയറക്ടേഴ്സ് കട്ട് ആണ് വീഡിയോ. താരത്തിന് പിറന്നാൾ ആശംസ നേ‍ർന്നുകൊണ്ടാണ് പൃഥ്വി വീഡിയോ പങ്കുവച്ചിരിക്കുന്നത്. 

ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ റിലീസ് ചെയ്ത 'ബ്രോ ഡാഡി'ക്ക് വലിയ പ്രേക്ഷക പിന്തുണയാണ് ലബിച്ചത്. മോഹൻലാലിനെ നായകനാക്കി പൃഥ്വി സംവിധാനം ചെയ്ത രണ്ടാമത്തെ ചിത്രമാണ് ഇത്. ലൂസിഫറിന്റെ രണ്ടാം ഭാ​ഗമായ എമ്പുരാനിലൂടെ ഈ കൂട്ടുകെട്ട് വീണ്ടുമെത്തുന്നത് കാത്തിരിക്കുകയാണ് ഇപ്പോൾ ആരാധക‍ർ. 

അതേസമയം 62ാം പിറന്നാൾ ആഘോഷിക്കുന്ന മോഹൻലാലിന്റെ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ഖത്തറിൽ നിന്നുള്ള വീഡിയോ ശ്രദ്ധേയമാവുന്നത്. ഫാൻസ് പങ്കുവച്ച വീഡിയോയിൽ താരം കേക്ക് മുറിക്കുകയും പിന്നീട് അല്ലിയാമ്പൽ കടവിൽ എന്ന് തുടങ്ങുന്ന ഗാനം പാടുകയും ചെയ്യുന്നു. ഭാര്യ സുചിത്ര, സുഹൃത്തും നിർമ്മാതാവുമായ ആന്റണി പെരുമ്പാവൂ‍ർ, മറ്റ് സുഹ‍ൃത്തുക്കൾ എന്നിവ‍ർക്കൊപ്പമാണ് മോഹൻലാൽ കേക്ക് മുറിച്ച് പിറന്നാൾ ആഘോഷിച്ചിരിക്കുന്നതായി വീഡിയോയിൽ കാണുന്നത്.