നടന്‍ ബാല വിവാഹിതനായി

'എലിസബത്ത് എന്റെ മനസ് മാറ്റി. സൗന്ദര്യം എന്നത് മനസിലാണ് വേണ്ടത്.ഞങ്ങള്‍ക്ക് രണ്ടു പേര്‍ക്കും മതം ഇല്ല. അതിനാല്‍ മതം മാറ്റത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് പ്രസക്തിയേ ഇല്ല'. നടന്‍ ബാലയുടെ വിവാഹശേഷമുള്ള പ്രതികരണമായിരുന്നു ഇത്. ഏറ്റവും അടുത്ത സുഹൃത്തും ഡോക്ടറുമായ എലിസബത്തുമായുള്ള ബാലയുടെ വിവാഹം ഇന്ന് ഉച്ചയ്ക്ക് 1:35നായിരുന്നു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തിന് എത്തിയത്. വിവാഹ വീഡിയോ ഇതിനകം വൈറലായി.
സെപ്തംബര്‍ അഞ്ചിന് തന്റെ ജീവിതത്തില്‍ പുതിയൊരു തുടക്കമാകുന്നുവെന്ന് താരം വെളിപ്പെടുത്തിയിരുന്നുവെങ്കിലും അത് എന്താണെന്ന് പറഞ്ഞിരുന്നില്ല. ഇതോടെ വെളിപ്പെടുത്തല്‍ ഏറെ ചര്‍ച്ചയായി. പിന്നീട് വിവാഹവാര്‍ത്ത ബാലതന്നെ സ്ഥിരീകരിക്കുകയായിരുന്നു
വിവാഹ റിസപ്ഷനെക്കുറിച്ച് ബാല ഇന്നലെ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരുന്നു. ജീവിതത്തില്‍ ഒറ്റപ്പെട്ടുപോയ വിഷമഘട്ടങ്ങളില്‍ തന്നെ പിന്തുണച്ച് ഒപ്പം നിന്ന എല്ലാവരോടും നന്ദി പറയുന്നു എന്നു കുറിച്ചുകൊണ്ട് എലിസബത്തിനൊപ്പമുള്ള വിഡിയോ താരം പങ്കുവയ്ക്കുകയായിരുന്നു.