രാജ്യത്ത് ഒമിക്രോണ്‍ ബാധിതരുടെ എണ്ണം 738
രാജ്യത്ത് ഒമിക്രോണ്‍ ബാധിതരുടെ എണ്ണം 738 ആയതോടെ ജാഗ്രത കൂട്ടി സംസ്ഥാനങ്ങള്‍. ദില്ലിയിലാണ് ഏറ്റവും കൂടുതല്‍ രോഗബാധിതര്‍. തലസ്ഥാനത്ത് ഭാഗിക ലോക്ക്ഡൌണ്‍ നിലവില്‍ വന്നു. 238 പേര്‍ക്കാണ് ഇതുവരെ ദില്ലിയില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ഇന്ന് പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേരുന്ന മന്ത്രിമാരുടെ യോഗത്തില്‍ ഒമിക്രോണ്‍ സാഹചര്യം ചര്‍ച്ചയാകും. ഒമിക്രോണ്‍ വ്യാപനത്തിന് പിന്നാലെ രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകള്‍ കുത്തനെ ഉയരുകയാണ്. പ്രതിദിന കൊവിഡ് കേസുകളില്‍ ഒറ്റ ദിവസം കൊണ്ട് 50 ശതമാനം വര്‍ധനയുണ്ടായി. ദശാംശം രണ്ട് ശതമാനത്തില്‍ നിന്ന് പോസിറ്റിവിറ്റി നിരക്ക് ഒരു ശതമാനത്തിനടുത്തെത്തി.