തൃശൂര്‍, പാലക്കാട് ജില്ലകളില്‍ ഭൂചലനം, വീടുകളുടെ ഭിത്തികളില്‍ വിള്ളല്‍

earthquake

തൃശൂര്‍, പാലക്കാട് ജില്ലകളില്‍ ഭൂചലനം, വീടുകളുടെ ഭിത്തികളില്‍ വിള്ളല്‍

പാലക്കാട്:തൃശൂര്‍, പാലക്കാട് ജില്ലകളിലെ വിവിധ പ്രദേശങ്ങളില്‍ ഭൂചലനം. തൃശൂരില്‍ പീച്ചി, പട്ടിക്കാട് മേഖലയിലാണ് റിക്ടര്‍ സ്‌കെയിലില്‍ 3.3 രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്. പാലക്കാട് കിഴക്കഞ്ചേരിയിലെ പാലക്കുഴിയിലും ഭൂചലനമുണ്ടായി.

ഇടിമുഴക്കം പോലുള്ള ശബ്ദം കേട്ടെന്ന് നാട്ടുകാര്‍ പറഞ്ഞു.പനംകുറ്റി, വാല്‍ക്കുളമ്ബ്, പോത്തുചാടി,രക്കാണ്ടി മേഖലയിലും പ്രതിഫലനമുണ്ടായി. ചില വീടുകളുടെ ഭിത്തികളില്‍ വിള്ളലുകളുണ്ടായതായും റിപ്പോര്‍ട്ടുണ്ട്.