ആഗ്രയില്‍ സാന്താക്ലോസിന്റെ കോലം കത്തിച്ചു.
ആളുകളെ മതപരിവര്‍ത്തനംചെയ്യാനുള്ള ക്രിസ്ത്യന്‍ മിഷനറിമാരുടെ 'തന്ത്രത്തിന്റെ' ഭാഗമാണെന്ന് ആരോപിച്ച് വെള്ളിയാഴ്ച ആഗ്രയില്‍ സാന്താക്ലോസിന്റെ കോലം കത്തിച്ചു. ക്രിസ്മസ് തലേന്ന് മഹാത്മാഗാന്ധി മാര്‍ഗിലെ സെന്റ് ജോണ്‍സ് കോളേജ് കവലയിലാണ് സംഭവം. സാന്താക്ലോസിന്റെ രൂപങ്ങളുമായി കൂട്ടമായെത്തിയ അന്താരാഷ്ട്രീയ ഹിന്ദു പരിഷത്തും രാഷ്ട്രീയ ബജ്‌റംഗ് ദളും ചേര്‍ന്നാണ് കോലം കത്തിച്ചത്. സാന്താക്ലോസ് മൂര്‍ദാബാദ് എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് ഇവര്‍ കോലം കത്തിച്ചത്.