കോയമ്ബത്തൂരില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ മരിച്ചു

കോയമ്ബത്തൂരില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ മരിച്ചു

കോയമ്ബത്തൂര്‍ ചെട്ടിപ്പാളയത്ത് വാഹനാപകടത്തില്‍
രണ്ട് മലയാളികള്‍ മരിച്ചു. മൃതദേഹം കോയമ്ബത്തൂര്‍ മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിരിക്കുകയാണ്

പാലക്കാട് ആലത്തൂര്‍ സ്വദേശി അമല്‍ രാധാകൃഷ്ണന്‍ , കാസര്‍കോഡ് നീലേശ്വരം സ്വദേശി അക്ഷയ് കുമാര്‍ എന്നിവരാണ് അപകടത്തില്‍ മരണപ്പെട്ടത്.

നിയന്ത്രണം വിട്ട ഓട്ടോ ഇവര്‍ സഞ്ചരിച്ച ബൈക്കിലിടിച്ചാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. സ്വകാര്യ പാഴ്സല്‍ കമ്ബനിയിലെ ജീവനക്കാരാണ് ഇരുവരും.