നാളെ കര്‍ക്കിടക വാവ്; ക്ഷേത്രങ്ങളിലോ പുണ്യകേന്ദ്രങ്ങളിലോ ബലിതര്‍പ്പണമില്ല

നാളെ കര്‍ക്കിടക വാവ്; ക്ഷേത്രങ്ങളിലോ പുണ്യകേന്ദ്രങ്ങളിലോ ബലിതര്‍പ്പണമില്ല

പിതൃസ്മരണയുമായി നാളെ കര്‍ക്കിടക വാവ്. കൊവിഡ് നിയന്ത്രണങ്ങളുള്ളതിനാല്‍ ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളിലോ പുണ്യകേന്ദ്രങ്ങളിലോ ബലിതര്‍പ്പണമില്ല. വീടുകളില്‍ ബലി അര്‍പ്പിക്കാനാണ് നിര്‍ദേശം.

ബലി തര്‍പ്പണത്തിന് ശേഷമുള്ള വഴിപാടുകള്‍ക്ക് ക്ഷേത്രങ്ങളില്‍ അവസരമുണ്ട്.തിരുവനന്തപുരത്ത് നൂറുകണക്കിന് വിശ്വാസികള്‍ ബലി തര്‍പ്പണത്തിനെത്തിയിരുന്ന തിരുവല്ലം പരശുരാമ ക്ഷേത്രത്തില്‍ നാളെ ബലിതര്‍പ്പണം ഉണ്ടാവില്ല.

തെക്കന്‍ കേരളത്തിലെ മറ്റൊരു പ്രധാന കേന്ദ്രമായ വര്‍ക്കലയിലും ആലുവാ മണപ്പുറത്തും സമാന സ്ഥിതിയായിരിക്കും.