തല്ലുണ്ടാക്കാനുള്ള സാഹചര്യം ഉണ്ടാക്കരുത്; സംവാദ പരിപാടിയിൽ പങ്കെടുക്കാൻ ജോസഫ് സി മാത്യു ആരാണ്-കോടിയേരി

തല്ലുണ്ടാക്കാനുള്ള സാഹചര്യം ഉണ്ടാക്കരുത്; സംവാദ പരിപാടിയിൽ പങ്കെടുക്കാൻ ജോസഫ് സി മാത്യു ആരാണ്-കോടിയേരി

കോഴിക്കോട്: സിൽവർ ലൈനുമായി (silver line)ബന്ധപ്പെട്ട് കെ റെയിൽ (k rail)അധികൃതർ ‍സ്ഥാപിച്ച അതിരടയാളക്കല്ലുകൾ പിഴുതെറിയാൻ കോൺഗ്രസും(congress) 
ബി ജെ പിയും(bjp) ഇറങ്ങുമ്പോൾ സ്വാഭാവിക പ്രതികരണങ്ങൾ ഉണ്ടാകുമെന്ന് സി പി എം സംസ്ഥാന സെക്രട്ടറി (cpm state secretary)കോടിയേരി ബാലകൃഷ്ണൻ(kodiyeri balakrishnan). തല്ല് ഒന്നിനും പരിഹാരമല്ല. എന്നാൽ തല്ലാനുള്ള സാഹചര്യം യു ഡി എഫും ബി ജെ പിയും ഉണ്ടാക്കരുതെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. ജനങ്ങളുടെ അംഗീകാരമില്ലാതെയാണ് പ്രതിഷേധക്കാർ കല്ല് നീക്കം ചെയ്യുന്നതെന്നും കോടിയേരി ബാലകൃഷ്ണൻ കോഴിക്കോട് പറഞ്ഞു.

സിൽവർ ലൈനുമായി ബന്ധപ്പെട്ട് സർക്കാർ സംഘടിപ്പിക്കുന്ന സംവാദ പരിപാടിയിൽ നിന്ന് ജോസഫ് സി മാത്യുവിനെ ഒഴിവാക്കിയതിനെതിരേയുള്ള ചോദ്യങ്ങൾക്ക് ജോസഫ് സി മാത്യു ആരാണെന്നായിരുന്നു കോടിയേരി ബാലകൃഷ്ണന്റെ മറുചോദ്യം. സംവാദ പരിപ പരിപാടിയിൽ ആരൊക്കെ പങ്കെടുക്കണം എന്നതിനെ സംബന്ധിച്ച് തീരുമാാനം എടുക്കുന്നത് കെ റെയിൽ അധികൃതരാണെന്നും സർക്കാരിന് അതിൽ പങ്കില്ലെന്നും സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.