ഷാര്‍ജയിലെ സ്വകാര്യ സ്‍കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഒന്‍പത് ദിവസം അവധി

ഷാര്‍ജ: ചെറിയ പെരുന്നാളിനോടനുബന്ധിച്ച് ഷാര്‍ജയിലെ സ്വകാര്യ സ്‍കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഒന്‍പത് ദിവസം അവധി ലഭിക്കും. എമിറേറ്റിലെ സ്‍കൂളുകള്‍ക്ക് ബാധകമായ അവധി ദിനങ്ങള്‍ കഴിഞ്ഞ ദിവസമാണ് ഷാര്‍ജ പ്രൈവറ്റ് എജ്യുക്കേഷന്‍ അതോരിറ്റി പ്രഖ്യാപിച്ചതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‍തു.
സ്വകാര്യ സ്‍കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഏപ്രില്‍ 30 ശനിയാഴ്‍ച മുതല്‍ മേയ് അഞ്ച് വ്യാഴാഴ്‍ച വരെയായിരിക്കും അവധി. വാരാന്ത്യ അവധി ദിനങ്ങള്‍ കൂടി കണക്കാക്കുമ്പോള്‍ തുടര്‍ച്ചയായ ഒന്‍പത് ദിവസം സ്‍കൂളുകള്‍ക്ക് അവധിയായിരിക്കും. അവധിക്ക് ശേഷം മേയ് ഒന്‍പത് തിങ്കളാഴ്‍ചയായിരിക്കും സ്‍കൂളുകളില്‍ ക്ലാസുകള്‍ പുനഃരാരംഭിക്കുക.